കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരിൽനിന്ന് മൊബൈൽ ഫോൺ പിടികൂടി


കണ്ണൂർ :- സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്ന് മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി. പത്താം നമ്പർ ബ്ലോക്കിലെ തടവുകാരായ രഞ്ജിത്ത്, അഖിൽ, ഇബ്രാഹിം ബാദുഷ എന്നിവരിൽനിന്നാണ് ജയിൽ ഉദ്യോഗസ്ഥർ നടത്തിയ പരി ശോധനയിൽ നിരോധിച്ച സാധനങ്ങൾ പിടിച്ചത്. ഞായറാഴ്ച ഉച്ച യോടെയാണ് സംഭവം. വെള്ളിയാഴ്ചയും ഒളിപ്പിച്ചുവെച്ച നിലയിൽ രണ്ട് മൊബൈൽ ഫോൺ പിടികൂടിയിരുന്നു. ഇവ രഞ്ജിത്തിന്റേ താണെന്ന് കണ്ടെത്തി. ജയിൽ സുപ്രണ്ടിൻ്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.

തോക്ക് കേസുകളിലടക്കം നിരവധി കേസുകളിൽ ശിക്ഷിക്കപ്പെട്ട പ്രതികളിൽ നിന്നാണ് രണ്ടുതവണ മൊബൈൽ ഫോൺ പിടിച്ചത്. മൊബൈൽ ഫോൺ, എയർപോഡ്, യുഎസ്‌ബി, ഇലക്ട്രോണിക് ഉപകരണങ്ങൾ, കേബിൾ, സിം തുടങ്ങിയവയാണ് കണ്ടെത്തിയത്. തടവുകാരുടെ ബ്ലോക്കുകളിൽ പരിശോധന നടത്തണമെന്ന് ചട്ട മുണ്ടെങ്കിലും പലപ്പോഴും പരിശോധന നടക്കുന്നില്ലെന്ന ആക്ഷേപ വുമുണ്ട്. കഴിഞ്ഞ മാസം റോഡിൽനിന്ന് ജയിലിനകത്തേക്ക് ലഹ രിവസ്തുക്കൾ എറിഞ്ഞുകൊടുത്തിരുന്നു. ടൗൺ പോലീസ് അന്വേ ഷണം നടത്തിയെങ്കിലും ആളെ കണ്ടുകിട്ടിയില്ല.

Previous Post Next Post