കൊളച്ചേരി :- കൊളച്ചേരി ഊട്ടുപുറം ഒഴലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം ശ്രീമദ് ഭഗവത സപ്താഹ യജ്ഞം ഏപ്രിൽ 16 മുതൽ 22 വരെ നടക്കും. ഏപ്രിൽ 22 മുതൽ 24 വരെ വൈശാഖോത്സവം നടക്കും. ഏപ്രിൽ 15 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് കരിങ്കൽക്കുഴി അയ്യപ്പ ഭജനമഠത്തിൽ നിന്നും കലവറ പൂരണ ഘോഷയാത്ര. തുടർന്ന് യജ്ഞവേദി ദീപപ്രോജ്വലനത്തോടെ യജ്ഞത്തിന് തുടക്കം കുറിക്കും. തുടർന്ന് ശ്രീമദ് ഭാഗവത സപ്താഹ പാരായണം. ബ്രഹ്മശ്രീ പെരികമന ശ്രീനാഥ് നമ്പൂതിരിപ്പാട് പ്രഭാഷണം നടത്തും.
ഏപ്രിൽ 22 ചൊവ്വാഴ്ച ഭാഗവത സംഗ്രഹം. തുടർന്ന് വൈശാഖോത്സവത്തിന് തുടക്കമാകും. 5 മണിക്ക് മാസ്റ്റർ ആദികൃഷ്ണ & സംഘം അവതരിപ്പിക്കുന്ന തായമ്പക. ഏപ്രിൽ 23 ബുധനാഴ്ച രാവിലെ ഉദയാസ്തമന പൂജയും, കളഭാഭിഷേകവും, ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും.
ഏപ്രിൽ 22, 23 തീയതികളിൽ വൈകുന്നേരം 7 മണി മുതൽ കൊളച്ചേരി ദേശവാസികളുടെ നൃത്തനൃത്യങ്ങൾ അരങ്ങേറും. ഏപ്രിൽ 24 വ്യാഴാഴ്ച മഹോത്സവം രാവിലെ 25 കലശപൂജ, തുടർന്ന് ശ്രീഭൂതബലി, ഉച്ചയ്ക്ക് അന്നദാനം, വൈകുന്നേരം 4 മണിക്ക് കേളി, പഞ്ചവാദ്യം, തിരുനൃത്തം.