ചേലേരി:-കൊളച്ചേരി ഗ്രാമപഞ്ചായത്ത് കണ്ണൂർ കോർപ്പറേഷൻ നഗര സഞ്ചയ ഫണ്ടിൽ ഉൾപ്പെടുത്തി നവീകരിച്ച കാറാട്ട് വയൽകുളം കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തുകൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജ്മ അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻ സിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി അസ്മ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ ബാലസുബ്രഹ്മണ്യൻ, കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ പി വി വത്സൻ മാസ്റ്റർ, കെ മുരളീധരൻ മാസ്റ്റർ, ശശീന്ദ്രൻ കെ വി , ഇ പി ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു വാർഡ് മെമ്പർ ഗീത വി വി സ്വാഗതവും സുജിത്ത് മാസ്റ്റർ നന്ദിയും പറഞ്ഞു.