മയ്യിൽ :- കാലടി ശാഖ മുസ്ലിംലീഗ് ഓഫീസ് ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വനിതാ സംഗമം നാളെ ഏപ്രിൽ 10 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കാലടി ലീഗ് ഓഫീസിൽ വച്ച് നടക്കും.
കേരള യൂത്ത് ലീഗ് സെക്രട്ടറി അഡ്വ. ഫാത്തിമ തഹ്ലീയ ഉദ്ഘാടനം. മയ്യിൽ പഞ്ചായത്ത് വനിതാ ലീഗ് ജനറൽ സെക്രട്ടറി സഫീന കാലടി അധ്യക്ഷത വഹിക്കും. അബൂട്ടി മാസ്റ്റർ ശിവപുരം ക്ലാസ് അവതരിപ്പിക്കും.
പാണക്കാട് PMSA പൂക്കോയ തങ്ങൾ സ്മാരക സൗധം കാലടി ശാഖ മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനം ഏപ്രിൽ 11 വെള്ളിയാഴ്ച നടക്കും.