ചേലേരി :- എസ്പാനിയ ആർട്സ് & സ്പോർട്സ് ക്ലബ്ബ് നൂഞ്ഞേരി കോളനിയും അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റൽ കണ്ണൂരും സംയുകതമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സഘടിപ്പിച്ചു. ക്യാമ്പിന് ഡോ:അയാന, ഓപ്റ്റോമെട്രിസ്റ്റ് അതുൽ.കെ, നന്ദന.പി എന്നിവർ നേതൃത്വം നൽകി.
രോഗികൾക്ക് സൗജന്യമായി മരുന്ന് വിതരണം, മിതമായ നിരക്കിൽ കണ്ണടകൾ ബുക്ക് ചെയ്യൽ, തിമിര ശസ്ത്രക്രിയക്ക് പ്രത്യേക പാക്കേജുകൾ എന്നീ സേവനങ്ങൾ നൽകി. ക്യാമ്പിൽ 70 -ഓളം പേർ പങ്കെടുത്തു. റിധിൻ.എ, രാജീവൻ.കെ, നാസിഫ പി.വി, മധുരിമ, നവിൻ ദേവ്.കെ എന്നിവർ സംസാരിച്ചു.