കേരള മുസ്‌ലിം ജമാഅത്ത് കൊളച്ചേരി സർക്കിൾ ഫാമിലി മീറ്റ് സംഘടിപ്പിച്ചു


കൊളച്ചേരി :- കേരള മുസ്‌ലിം ജമാഅത്ത് കൊളച്ചേരി സർക്കിൾ ഫാമിലി മീറ്റ്  സംഘടിപ്പിച്ചു. പള്ളിപ്പറമ്പ് മർക്കസുൽ ഇർഷാദിയ്യയിൽ നടന്ന പരിപാടി അശ്റഫ് സഖാഫി പള്ളിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് കമ്പിൽ സോൺ ഫൈനാൻസ് സെക്രട്ടറി കോടിപ്പൊയിൽ അബ്ദുൽ ഖാദിർ ഹാജി അധ്യക്ഷത വഹിച്ചു.

സോൺ സംഘടനാ കാര്യ പ്രസിഡൻ്റ് ബഷീർ അർശദി ആറളം വിഷയാവതരണം നടത്തി. സയ്യിദ് ഷംസുദ്ദീൻ ബാ അലവി പ്രാർത്ഥനക്ക് നേത്യത്വം നൽകി. അശ്റഫ് യു.കെ ദാലിൽ, അബ്ദുൽ ഖാദിർ നൂഞ്ഞേരി, ഇ.വി അബ്ദുൽ ഖാദിർ ഹാജി നൂഞ്ഞേരി, മുസ്തഫ കെ.കെ ദാലിൽ, നസീർ സഖാഫി പള്ളിപ്പറമ്പ്, സത്താർ ഹാജി പള്ളിപ്പറമ്പ്, മുഹമ്മദ് റാഫി ഹാജി, ഹാശിം പള്ളിപ്പറമ്പ് എന്നിവർ പങ്കെടുത്തു. റഷീദ് മയ്യിൽ സ്വാഗതവും അശ്റഫ് ചേലേരി നന്ദിയും പറഞ്ഞു

Previous Post Next Post