തൃശ്ശൂർ :- അടിക്കടി കൂടിവരുന്ന ചൂട് മനുഷ്യൻ്റെ മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ടെന്ന് പഠനം. ഇത് സ്വഭാവവൈകല്യത്തിന് കാരണമാകുന്നതായും കണ്ടെത്തി. ഓസ്ട്രേലിയയിലെ അഡലെയ്ഡ് സർവകലാശാലയിൽ നടന്ന പഠനത്തിന്റെ റിപ്പോർട്ട് നേച്ചർ മാഗസിനിൽ പ്രസിദ്ധീകരിച്ചു.
2003 മുതൽ 2018 വരെയുള്ള കാലത്തെ ചൂടിന്റെ വ്യതിയാനങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു പഠനം. ഇതേനില തുടർന്നാൽ 2050 ആകുമ്പോഴേക്ക് ഇതിൻ്റെ നിരക്ക് അൻപതു ശതമാനമാകുമെന്നാണ് മുന്നറിയിപ്പ്. 15 മുതൽ 44 വരെ പ്രായമുള്ളവരെയാണ് കൂടുതൽ ബാധിക്കുക.