ചേലേരി :- മുനഹയര്‍ സെക്കണ്ടറി മദ്‌റസ ലീഡര്‍ തെരെഞ്ഞെടുപ്പ് നടത്തി. വിദ്യാര്‍ത്ഥികളിൽ ജനാധിപത്യ ബോധം രൂപപ്പെടുത്തുക, പൗരബോധം വളര്‍ത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യത്തോടെ നടന്ന ഇലക്ഷന്‍ ഏറെ വ്യത്യസ്തമായി. ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായ യഥാര്‍ത്ഥ തെരെഞ്ഞെടുപ്പിന്റെ മാതൃകയിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
161 വിദ്യാര്‍ത്ഥികള്‍ വോട്ടര്‍മാരായിരുന്നു, ഏകദേശം 162 ഓളം വിദ്യാർത്ഥികൾ വോട്ട് ചെയ്തു. പോളിംഗ് 94% രേഖപ്പെടുത്തി. സദർ ഉസ്താദ് സയ്യിദ് അബ്ദുറഹ്മാൻ ജമലുല്ലൈലി അസ്സഖാഫി മുഹമ്മദ് സഅദി അൽ ഹാദി പാപ്പിനിശ്ശേരി, അബ്ദുറഹ്മാൻ ഫാളിൽ മിസ്ബാഹി വെളുത്തപൊയ്യ, മുഹമ്മദ് സൽമാൻ അദനി വെന്നിയൂർ എന്നിവർ നേതൃത്വം നല്‍കി.