കനത്ത മഴയിൽ മുണ്ടേരിപുഴയിൽ തോണി മറിഞ്ഞ് യുവാവിനെ കാണാതായി.

 


മുണ്ടേരി:- കനത്ത മഴയിൽ മുണ്ടേരിപുഴയിൽ തോണി മറിഞ്ഞ് യുവാവിനെ കാണാതായെന്ന് സംശയം. പാറാൽ സ്വദേശിയും ബസ് കണ്ടക്ടറുമായ ഷറഫുദ്ദീനെ (45)യാണ് മുണ്ടേരി പുഴയിൽ കാണാതായതെന്ന് സംശയിക്കുന്നത്. കനത്ത മഴയ്ക്കിടെ ചൊവ്വാഴ്ച വൈകിട്ട് മുണ്ടേരി പുഴയുടെ കാനച്ചേരി ഭാഗത്ത് ഷറഫുദ്ദീൻ വലയിടുന്നത് കണ്ടവരുണ്ട്. രാത്രി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നാട്ടുകാർ ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. 

രാത്രി 10 മണിയോടെ നാട്ടുകാരും ഫയർ ഫോഴ്സും തിരച്ചിൽ ആരംഭിച്ചുവെങ്കിലും പുലർച്ചെ ഒരു മണിയോടെ തിരച്ചിൽ നിർത്തി. ഇന്ന് രാവിലെ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ തിരച്ചിൽ ആരംഭിക്കും. ഷറഫുദ്ദീൻ മീൻ പിടിക്കാൻ പോയ തോണി മുണ്ടേരിക്കടവ് കയ്യങ്കോട് ഭാഗത്ത് കണ്ടെത്തി.

Previous Post Next Post