മയ്യിൽ :- മയ്യിലിലെ പി.നാരായണൻ (73) നിര്യാതനായി. മയ്യിൽ ഗ്രാമപഞ്ചായത്ത് ഓഫീസിലെ റിട്ടയേർഡ് ക്ലർക്കും, ജോയിന്റ് കൗൺസിൽ മുൻ ജില്ലാ സെക്രട്ടറിയും, സിപിഐ മയ്യിൽ ലോക്കൽ സെക്രട്ടറിയും നിലവിൽ മയ്യിൽ ലോക്കൽ കമ്മിറ്റി അംഗവുമാണ്. ഇപ്റ്റ, യുവകലാസാഹിതി, ഐപ്സോ തുടങ്ങിയ സംഘടനകളുടെയും നേതൃനിരയിൽ പ്രവർത്തിച്ചു.
ഭാര്യ : സി.വനജ (അധ്യാപിക, പാടിയിൽ അംഗനവാടി)
സഹോദരങ്ങൾ : നാരായണി, പരേതരായ കുഞ്ഞിരാമൻ, കോരൻ.
മക്കൾ : സൂരജ് (റിട്ടയർഡ് ആർമി), സായൂജ് (ബിസിനസ്സ്), സംഗീത് (ആർമി)
മരുമക്കൾ : ശ്രീഷ്മ (പ്രൊഫസർ ഗവണ്മെന്റ് ആർട്സ് കോളേജ് , മീൻചന്ത), ദിൽന (ഐ ത്രീ ബ്യുട്ടിപാർലർ മയ്യിൽ), നിത (HDFC കമ്പിൽ)
മൃതദേഹം നാളെ രാവിലെ 8 മണി മുതൽ വീട്ടിലും 11.30 മുതൽ മയ്യിൽ യങ് ചലഞ്ചേഴ്‌സ് സ്പോർട്സ് ക്ലബ്ബിലും പൊതുദർശനത്തിന് വെക്കും. ഉച്ചയ്ക്ക് 1 മണിക്ക് പയ്യാമ്പലത്ത് സംസ്കരിക്കും.