ചേലേരിമുക്കിലെ ഗതാഗതക്കുരുക്ക് പരിഹാരമാകുന്നു ; ബസ് സ്റ്റോപ്പുകൾ മാറ്റി, നാളെ മുതൽ നിയന്ത്രണം



ചേലേരിമുക്ക് :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് ചേലേരിമുക്കിലെ വാഹന ബ്ലോക്ക് നിയന്ത്രിക്കുന്നത്തിന്റെ ഭാഗമായി ബസ്സ് സ്റ്റോപ്പുകൾ പുനർ നിർണ്ണയിച്ചു. ഏപ്രിൽ 9 ബുധൻ മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരുത്താനും തീരുമാനമായിട്ടുണ്ട്. 

പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ വെച്ച് ചേർന്ന യോഗത്തിലാണ് തീരുമാനമായത്. റെഗുലേറ്ററി കമ്മറ്റിയംഗങ്ങൾ, ബസ്സുടമകൾ, ഓട്ടോറിക്ഷ തൊഴിലാളി നേതാക്കൾ, നാട്ടുകാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ ബസ്സ് സ്റ്റോപ്പുകൾ നിർണയിച്ച് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. 

പുതിയ സ്റ്റോപ്പുകൾ 

കൊളച്ചേരിമുക്ക് പള്ളിപ്പറമ്പിൽ നിന്നും കണ്ണൂർ ഭാഗത്തേക്കുള്ള ബസുകൾ - കൊളച്ചേരി സർവീസ് സഹകരണ ബാങ്കിന് സമീപം 

കണ്ണൂരിൽ നിന്നും പള്ളിപ്പറമ്പ് - കൊളച്ചേരിമുക്ക് ഭാഗത്തേക്കുള്ള ബസുകൾ - ചേലേരിമുക്ക് മുല്ലക്കൊടി കോപ്പറേറ്റീവ് ബാങ്കിന് സമീപം

മുണ്ടേരിക്കടവിൽ നിന്നും കണ്ണൂർ ഭാഗത്തേക്കുള്ള ബസുകൾ - ഷാർജ സുപ്പർമാർക്കറ്റിന് സമീപം

കണ്ണൂർ - മുണ്ടേരിക്കടവ് ഭാഗത്തേക്കുള്ള ബസുകൾ - ചേലേരിമുക്ക് മുല്ലക്കൊടി ബാങ്കിന് സമീപം 

Previous Post Next Post