രാജീവ് യൂത്ത് ഫൗണ്ടേഷൻ തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി



തളിപ്പറമ്പ് :- രാജീവ് യൂത്ത് ഫൗണ്ടേഷൻ തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ലോകാരോഗ്യ ദിനത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി. രാജീവ് യൂത്ത് ഫൗണ്ടേഷൻ തളിപ്പറമ്പ് നിയോജക മണ്ഡലം ചെയർമാൻ പി.കെ പ്രഭാകരൻ്റെ അധ്യക്ഷതയിൽ ഫൗണ്ടേഷൻ്റെ ജില്ലാ വൈസ് ചെയർമാനും DCC ജനറൽ സെക്രട്ടിയുമായ അഡ്വ: രാജീവൻ കപ്പച്ചേരി ഉദ്ഘാടനം ചെയ്തു. 

ഈ വർഷത്തെ ലോകാരോഗ്യ ദിന സന്ദേശമായ "ആരോഗ്യകരമായ തുടക്കങ്ങൾ, പ്രതീക്ഷയുള്ള ഭാവികൾ" എന്നതിനെ അടിസ്ഥാനമാക്കി, റിട്ടയേഡ് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ എം.രാജീവൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു. ചടങ്ങിന് ആശംസ നേർന്നുകൊണ്ട് DCC ജനറൽ സെക്രട്ടറി ടി.ജനാർദ്ദനൻ, KSSPA ജില്ലാ സെക്രട്ടറി പി.സുഖദേവൻ, വൈസ് ചെയർമാൻന്മാരായ ഇ.വിജയൻ, കെ.ദേവരാജ്, എം.ചന്ദ്രൻ, എ.പി രാജീവ് എന്നിവർ സംസാരിച്ചു. സെക്രട്ടറി സി.വി രാജേഷ് സ്വഗതവും ഇ.വി സുരേശൻ നന്ദിയും പറഞ്ഞു.




Previous Post Next Post