ഒപി ടിക്കറ്റ് ബുക്കിങ് മുതൽ ലാബ്, ഫാർമസി സൗകര്യങ്ങളും ഇ-ഹെൽത്ത് ആപ്പിൽ ; ജില്ലയിലെ 42 ആശുപത്രികളിൽ ഡിജിറ്റലായി പണമടക്കാം


കണ്ണൂർ :- ജില്ലയിലെ 42 ആശുപത്രികളിൽ ഇ-ഹെൽത്തും ഡിജിറ്റലായി പണമടയ്ക്കാനുള്ള സംവിധാനങ്ങളും സജ്‌ജമായതായി ഡപ്യൂട്ടി ഡിഎംഒ ഡോ.രേഖ അറിയിച്ചു. ഒപി ടിക്കറ്റ് ബുക്ക് ചെയ്യുന്നത് മുതൽ ലാബ്, ഫാർമസി സൗകര്യങ്ങളും ഇ-ഹെൽത്ത് ആപ്പിലൂടെ ലഭിക്കും. ആപ്പിലൂടെ ഡോക്ടർമാ രുടെ സേവനവും ലഭ്യമാണ്. 8 താലൂക്ക് ആശുപത്രികളിൽ കൂടി ഇന്നലെ ഓൺലൈനിലൂടെ അപോയ്മെന്റ് എടുക്കാനും ഡിജിറ്റലായി പണമടയ്ക്കാനുമുള്ള സംവിധാനം ഒരുങ്ങി.

യുഎച്ച്ഐഡി (യുണീക് ഹെൽത്ത് ഐഡന്റിഫിക്കേഷൻ) നമ്പർ ജനറേറ്റ് ചെയ്ത് ഇ-ഹെൽത്തിലൂടെ ഓൺലൈനായി സേവനങ്ങൾ ലഭ്യമാക്കാം. യുപിഐ ആപ്പുകൾ, കാർഡ് എന്നിവ വഴി ഡിജിറ്റലായി പണമടയ്ക്കാനുള്ള സംവിധാനവും ആശുപ്രതികളിലുമുണ്ട്. ജില്ലയിലെ 32 ആശുപത്രികളിലാണു പൂർണമായും ഡിജിറ്റൽ സേവനം തയാറായതെന്ന് ഡപ്യൂട്ടി ഡിഎംഒ പറഞ്ഞു. ലാബ് സേവനത്തിന്റെ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതനുസരിച്ച് മറ്റ് ആശുപത്രികളും പൂർണമായി ഡിജിറ്റൽ സേവനത്തിലേക്ക് മാറും. നിലവിൽ മാങ്ങാട്ടുപറമ്പിലെ ഇ.കെ നായനാർ മെമ്മോറിയൽ ഗവ.വിമൻ ആൻഡ് ചൈൽഡ് ആശുപത്രി പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറി.

Previous Post Next Post