ചേലേരി:-ചേലേരി മുക്കിലെ പ്രമുഖ അബ്കാരി കോൺട്രാക്ടറും നവജീവൻ ട്രാവൽസിന്റെ ഉടമയുമായ പരേതനായ എം പത്മനാഭൻ (പപ്പേട്ടൻ ) ഓർമ്മക്കായി നാലാം ചരമവാർഷിക ദിനത്തിൽ മക്കളായ അജിത അനിഷ അനുപമ എന്നിവർ ചേർന്ന് ചേലേരി മുക്കിൽപ്രവർത്തിച്ചുകൊണ്ടിരിക്കുന്നമുഹമ്മദ്അബ്ദുറഹിമാൻ സ്മാരക ചാരിറ്റബിൾ ട്രസ്റ്റിന് വീൽചെയർ ,വാക്കർ, മറ്റുമെഡിക്കൽ ഉപകരണങ്ങളും കൈമാറി ട്രസ്റ്റിന്റെ ഓഫീസിൽ ട്രസ്റ്റ് ചെയർമാൻ ടി വിജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽട്രസ്റ്റിന്റെഭാരവാഹികളും ട്രസ്റ്റ് മെമ്പർമാരും ഉൾപ്പെടെ ഉള്ള ആളുകൾ പങ്കെടുത്തു ചടങ്ങിൽ പപ്പേട്ടൻ്റെദീപ്തമായ ഓർമ്മകളെകുറിച്ചുംപ്രവർത്തന മേഖലകളെ കുറിച്ചും ജീവിച്ചിരുന്ന കാലത്ത് നാട്ടിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ ഇടപെടലുകളെ കുറിച്ചും ട്രസ്റ്റ് മെമ്പർ കെഎം ശിവദാസൻ, സൽഗുണൻ ,കൊളച്ചേരി സർവീസ് ബാങ്ക് പ്രസിഡണ്ട് പി കെ രഘുനാഥൻ മാസ്റ്റർ, പി.വേലായുധൻ എം സി അഖിലേഷ് തുടങ്ങിയവർ സംസാരിച്ചു.