പുരസ്‌കാര നേട്ടത്തിൽ നാറാത്ത് ഗ്രാമപഞ്ചായത്ത്


നാറാത്ത് :- കേരളത്തിലെ ത്രിതല പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും മികച്ച പ്രവർത്തനങ്ങൾ ലോകമെമ്പാടും അറിയിക്കുന്നതിന് വേണ്ടി കൊല്ലം ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന കേരള പഞ്ചായത്ത് വാർത്ത ചാനൽ നൽകി വരുന്ന മൂന്നാമത് അന്തർദേശീയ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിൽ സമഗ്ര വിഭാഗത്തിൽ നൽകി വരുന്ന അവാർഡിൽ പ്രത്യേക ജൂറി പുരസ്കാരത്തിന് നാറാത്ത് ഗ്രാമപഞ്ചായത്ത് അർഹരായി.

തൃശ്ശൂർ ടൗൺ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ മുൻ എം പി അഡ്വ :കെ.സോമ പ്രസാദിൽ നിന്നും നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ പുരസ്കാരം ഏറ്റുവാങ്ങി.

Previous Post Next Post