നണിയൂർ എ.എൽ.പി സ്കൂൾ വാർഷികാഘോഷം സമാപിച്ചു


കരിങ്കൽക്കുഴി :- നണിയൂർ എ.എൽ.പി സ്കൂൾ വാർഷികാഘോഷം സമാപിച്ചു. ഡയ്‌റ്റ് ലക്‌ചറർ രാജേഷ് കെ.പി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ.പി നാരായണൻ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക സംഗീത കെ.സി റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ പ്രധാനധ്യാപകൻ പി.കെ ഗോപാലകൃഷ്ണൻ മാസ്റ്റർ അനുമോദനം നൽകി. സ്കോളർഷിപ്പ് നേടിയ നഴ്സറി വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും മെഡലുകളും ട്രോഫികളും വിതരണം ചെയ്തു.

സ്കൂൾ വിദ്യാർത്ഥികളും, പൂർവ്വ വിദ്യാർത്ഥികളും, PTA യും അവതരിപ്പിച്ച കലാസന്ധ്യയും നന്തുടി കലാസംഘം അവതരിപ്പിച്ച ഫോക് മ്യൂസിക് ബാന്റും അരങ്ങേറി. 

എസ് എസ് ജി ചെയർമാൻ പി.പി കുഞ്ഞിരാമൻ, വിദ്യാഭിവർദ്ധിനി വായനശാല സെക്രട്ടറി വി.രമേശൻ, ഭാവന കരിങ്കൽക്കുഴി സെക്രട്ടറി പി.വി ഉണ്ണികൃഷ്ണൻ,  KS & AC സെക്രട്ടറി രജിത്ത് തുടങ്ങിയവർ ആശംസയർപ്പിച്ചു. അധ്യാപിക സൗമ്യ.പി സ്വാഗതവും പിടിഎ പ്രസിഡണ്ട് പി.പി സിജു നന്ദിയും പറഞ്ഞു.



 



Previous Post Next Post