കൊളച്ചേരി :- 30 വർഷത്തെ സ്തുത്യർഹ സേവനത്തിന് ശേഷം KSEB യിൽ നിന്ന് വിരമിക്കുന്ന മുണ്ടയാട് 110 KV സബ് സ്റ്റേഷൻ സബ് എൻജിനീയർ വി.മനോജ് കുമാറിന് KSEB കൊളച്ചേരിയുടെ നേതൃത്വത്തിൽ സ്നേഹാദരം നൽകി.
അസിസ്റ്റൻ്റ് എൻജിനീയർ ജിജിൽ പി.പി അധ്യക്ഷത വഹിച്ചു. നടന സീനിയർ സൂപ്രണ്ട് സദാനന്ദൻ, സബ് എൻജിനീയർമാരായ പി.പി രശ്മി , നസീർ എ.പി, സജു സി.എച്ച് എന്നിവർ സംസാരിച്ചു. വി.മനോജ് കുമാർ മറുപടി പ്രസംഗം നടത്തി. സ്റ്റാഫ് സെക്രട്ടറി ഇ.സുഭാഷ് സ്വാഗതവും ഇലക്ട്രി സിറ്റി വർക്കർ ആർ.വി സുരേഷ് കുമാർ നന്ദിയും പറഞ്ഞു.