മയ്യിൽ :- സിപിഐ(എം) നേതാവ് കൊടുവള്ളി ബാലന്റെ ഒന്നാം ചരമവാർഷികം മെയ് 3 ശനിയാഴ്ച വൈകുന്നേരം കടൂർ ചായമുറിയിൽ നടക്കും. അനുസ്മരണ പൊതുയോഗം നടക്കും. സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം എം പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. തുടർന്ന് ബാലസംഘം മയ്യിൽ ഏരിയാ സമിതി ഒരുക്കുന്ന വേനൽതുമ്പികൾ കലാജാഥ സ്വീകരണവും ബാലോത്സവവും നടക്കും.
അനുസ്മരണ പരിപാടിയുടെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. സി.പി നാസർ, എം.പ്രസന്നൻ, എം.ഭരതൻ, കെ.ഷിബിൻ, വി.സന്തോഷ് എ.പി സൈനുദ്ദീൻ, നന്ദകിഷോർ, പി.പി വൈഷ്ണവ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ
ചെയർമാൻ : എ.പി സൈനുദ്ദീൻ
കൺവീനർ : വി.സന്തോഷ്