കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച 106 നമ്പർ തെക്കേക്കര അംഗൻവാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് എം.സജിമ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എൻജിനീയർ ജ്യോതിഷ് ബാബു കെ.ആർ റിപ്പോർട്ട് അവതരിപ്പിച്ചു.
താഹിറ.കെ, ഷമീമ ടി.വി, നിസാർ.എൽ, കെ.വി അസ്മ, കെ.ബാലസുബ്രഹ്മണ്യൻ, പി.വി വത്സൻ മാസ്റ്റർ, അഭയൻ.ബി, സ്മിത, ശ്രീദേവി എ.പി, എം.അബ്ദുൽ അസീസ്, കെ.അനിൽകുമാർ, കെ.മുരളി മാസ്റ്റർ, പി.സുരേന്ദ്രൻ മാസ്റ്റർ, ഇ.പി ഗോപാലകൃഷ്ണൻ തുടങ്ങിയവർ ആശംസയർപ്പിച്ചു. വാർഡ് മെമ്പർ ഇ.കെ അജിത സ്വാഗതം പറഞ്ഞു.