അവധിക്കാലത്ത് എഴുത്തുകൂട്ടം സംഘടിപ്പിക്കാനൊരുങ്ങി SSK ; ജില്ലാതല റിസോഴ്‌സ് അധ്യാപക പരിശീലനം നടത്തി


കണ്ണൂർ :- കുട്ടികളില്‍ വായനാശീലം വളര്‍ത്തി അവധിക്കാലം സര്‍ഗാത്മകമാക്കാന്‍ ഒരുങ്ങുകയാണ് സമഗ്ര ശിക്ഷാ കേരളം. ഗ്രന്ഥശാലകളുമായി സഹകരിച്ച് 'വായനയാണ് ലഹരി' എഴുത്തുകൂട്ടം സംഘടിപ്പിക്കും. പരിപാടിയുടെ ഭാഗമായുള്ള ജില്ലാതല റിസോഴ്‌സ് അധ്യാപക പരിശീലനം കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സി യില്‍ നടന്നു.

ഗ്രന്ഥശാല സംഘം ജില്ലാ പ്രസിഡന്റ് മുകുന്ദന്‍ മഠത്തില്‍ ഉദ്ഘാടനം ചെയ്തു. കെ. ജയരാജന്‍, എം.കെ സ്വാദിഷ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. കുട്ടികളില്‍ വായന ശീലവും സര്‍ഗാത്മകതയും വളര്‍ത്താന്‍ ഈ അധ്യയന വര്‍ഷം നടപ്പിലാക്കിയ പദ്ധതിയാണ് എഴുത്തുകൂട്ടം വായനക്കൂട്ടം. ഇതിന്റെ ഭാഗമായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വായനക്കൂട്ടങ്ങള്‍, പുസ്തകപരിചയം, ചര്‍ച്ച തുടങ്ങിയ പ്രവര്‍ത്തനങ്ങളും സ്‌കൂള്‍തല കോ ഓര്‍ഡിനേറ്റര്‍മാരായ അധ്യാപകര്‍ക്ക് ശില്‍പശാലയും നടത്തിയിരുന്നു. 

Previous Post Next Post