മയ്യിൽ പഞ്ചായത്ത് UDF കമ്മറ്റി സായാഹ്ന ധർണ്ണയും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു


മയ്യിൽ :- പഞ്ചായത്തുകളുടെ ഫണ്ട് വെട്ടിക്കുറക്കുന്ന പിണറായി സർക്കാരിന്റെ നയത്തിനെതിരെ മയ്യിൽ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജനധർണ്ണയും പ്രതിഷേധ പ്രകടനവും നടത്തി. ധർണ സമരം ഡി.സി.സി ജനറൽ സെക്രട്ടറിയും തളിപ്പറമ്പ് നിയോജകമണ്ഡലം യു ഡി.എഫ് കൺവീനറുമായ ടി.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് നിയോജകമണ്ഡലം മുസ്ലിം ലീഗ് ട്രഷറർ ടി.വി അസൈനാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

മാസപ്പടി കേസിൽ പ്രതിയായ വീണ വിജയന്റെ പിതാവ് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മയ്യിൽ ടൗണിൽ പ്രകടനം നടത്തി പിണറായി വിജയന്റെ കോലം കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തി. മയ്യിൽ പഞ്ചായത്തിലെ യുഡിഎഫിന്റെ ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് നേതാക്കൾ ധർണക്ക് നേതൃത്വം നൽകി.

ഡി.സി.സി ജനറൽ സെക്രട്ടറി കെ.സി ഗണേശൻ, മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി ഷംസീർ മയ്യിൽ, കൊളച്ചേരി ബ്ലോക്ക്‌ കോൺഗ്രസ്സ് പ്രസിഡന്റ് കെ.പി ശശിധരൻ, കെ.എസ്.എസ്.പി.എ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗം കെ.സി രാജൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. യുഡിഎഫ് മയ്യിൽ പഞ്ചായത്ത് കൺവീനർ സി.എച്ച് മൊയ്തീൻകുട്ടി സ്വാഗതവും, മുസ്ലിം ലീഗ് നേതാവ് കെ.പി അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.

 


Previous Post Next Post