കമ്പിൽ മാപ്പിള എല്‍.പി സ്കൂൾ വാർഷികാഘോഷം നടത്തി


കമ്പിൽ :- കമ്പിൽ മാപ്പിള എല്‍.പി സ്കൂൾ വാർഷികാഘോഷം നടത്തി. കൊളച്ചേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൽ.നിസാർ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു കുട്ടികൾക്കുള്ള എൻഡോവ്മെൻറ് സ്കോളർഷിപ്പ് വിതരണവും ഉദ്ഘാടകൻ നിർവഹിച്ചു.

KMHSS ഹെഡ്മിസ്ട്രസ്,  ശ്രീജ പി.എസ് റിട്ടയേർഡ് എച്ച്.എം  ലളിത കെ.കെ, റിട്ടയേർഡ് HM ശീതള കെ.കെ, മുൻ അധ്യാപകൻ പ്രഭാകരൻ കെ.കെ എന്നിവർ ആശംസകൾ അർപ്പിച്ച്  സംസാരിച്ചു. പ്രധാനാധ്യാപിക ലേഖ ആർ.കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഹഫ്സത്ത് ഹസ്സൻ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

Previous Post Next Post