തിരുവനന്തപുരം :- തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിന് 16 കോച്ചുകളുള്ള ട്രെയിൻ അനുവദിച്ച് റെയിൽവേ ബോർഡ് ഉത്തരവായി. ഇപ്പോൾ 8 കോച്ചുള്ള ട്രെയിനാണു മംഗളൂരു വന്ദേഭാരത് സർവീസിലുള്ളത്. ആലപ്പുഴ വഴിയുള്ള സർവീസാണിത്.
നാഗർകോവിൽ- ചെന്നൈ വന്ദേഭാരതിന് 20 കോച്ചുകളുള്ള ട്രെയിൻ ഈയാഴ്ച ലഭിക്കുമ്പോൾ അവിടെ നിന്നു പിൻവലിക്കുന്ന 16 കോച്ച് ട്രെയിനാണു പാലക്കാട് ഡിവിഷനു ലഭിക്കുക. 8 കോച്ചുകൾ കൂടി വരുന്നതോടെ 530 സീറ്റുകൾ അധികമായി ലഭിക്കും. കോട്ട യം വഴിയുള്ള തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിൻ്റെ കോച്ചുകൾ 20 ആയി കഴിഞ്ഞയിടെ കുട്ടിയിരുന്നു. 16 കോച്ചുകളുമായുള്ള വന്ദേഭാരത് സർവീസ് ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കും.