മേയ് മാസത്തിൽ വൈദ്യുതി സർചാർജ് വർധിക്കും
തിരുവനന്തപുരം :- ഈ മാസത്തെ വൈദ്യുതി ബില്ലിൽ യൂണിറ്റിന് ഒരു പൈസ സർ ചാർജ് വർധിക്കും. ഏപ്രിലിൽ പ്രതിമാസ ബില്ലിങ്ങിലും ദ്വൈമാസ ബില്ലിങ്ങിലും 7 പൈസ സർചാർജ് ആണ് ഈടാക്കിയിരുന്നത്. മേയിൽ 8 പൈസയായി വർധിക്കും. മാർച്ചിൽ ഇത് യഥാക്രമം 6 പൈസ, 8 പൈസ വീതമായിരുന്നു. വൈദ്യുതി വാങ്ങൽ ചെലവ് വർധിച്ചതിനെ തുടർന്നാണ് സർചാർജ് വർധിപ്പിച്ചതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.