മോറാഴ :- മോറാഴ ഗ്രാമീണ വായനശാല & ഗ്രന്ഥാലയം വാർഷികാഘോഷത്തിന്റെ ഭാഗമായി ശ്രീധരൻ സംഘമിത്രയുടെ 36 - മത് നാടകം 'ഗംഗ' ഇന്ന് മേയ് 15 വ്യാഴാഴ്ച അരങ്ങിലെത്തും. രാത്രി 8.30ന് ഗ്രന്ഥാലയം ഓഡിറ്റോറിയത്തിൽ നാടകം അരങ്ങേറും. മോറാഴ ഗ്രാമീണ വായനശാല & ഗ്രന്ഥാലയം മഹിള സമാജമാണ് നാടകം അവതരിപ്പിക്കുന്നത്.
ഗംഗയായി വേഷമിടുന്നത് എം.വി സുനന്ദയാണ്. പി.ലക്ഷ്മി, അധീന ബി കൃഷ്ണ, ഇന്ദു പ്രവീൺ, എം.കെ സജിത, കെ വി ഉഷാകുമാരി, ഐശ്വര്യ ദീപേഷ്, കെ.ഷീജ, ബിന്ദു മോഹൻ എന്നിവവും നാടകത്തിൽ വേഷമിടുന്നുണ്ട്.