സ്വകാര്യ ഗ്രൂപ്പുകൾ വഴി അപേക്ഷിച്ച 42,507 പേർക്ക് ഇത്തവണ ഹജ്ജ് യാത്ര മുടങ്ങും ; കേരളത്തിൽ നിന്ന് അവസരം നഷ്ടപ്പെട്ടത് 10,000 പേർക്ക്


മലപ്പുറം :- സ്വകാര്യ ഗ്രൂപ്പുകൾ വഴി അപേക്ഷിച്ചു നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയ ഇന്ത്യ യിൽനിന്നുള്ള 42,507 പേർക്ക് ഇത്തവണ ഹജ് തീർഥാടനത്തിനു പോകാനാവില്ലെന്ന് ഉറപ്പായി. കേരളത്തിൽനിന്നുള്ള 10,000 പേർ ഇതിലുൾപ്പെടും. ഹജ്ജുമായി ബന്ധപ്പെട്ട നുസുക് പോർട്ടലിന്റെ പ്രവർത്തനം കഴിഞ്ഞദിവസം സൗ ദി സർക്കാർ അവസാനിപ്പിച്ചതോ ടെയാണ് പ്രതീക്ഷ അസ്ത‌മിച്ചത്. ഇവർക്ക് അടുത്ത തവണ അവസ രം നൽകുമെന്ന് കേന്ദ്രസർക്കാർഅറിയിച്ചിട്ടുണ്ട്. പണം തിരികെ ആവശ്യമുള്ളവർക്ക്, സൗദി സർ ക്കാരിൽനിന്നു തിരിച്ചുകിട്ടുന്ന മുറ യ്ക്ക് അതു നൽകാനാണു ഗ്രൂപ്പുകളുടെ തീരുമാനം.

നിലവിൽ നുസുക് പോർട്ടൽ വോലറ്റിൽ സൂക്ഷിച്ചിരിക്കുന്ന പണം ഗ്രൂപ്പുകൾക്ക് എപ്പോൾ തിരിച്ചുകിട്ടുമെന്നതിൽ വ്യക്‌തതയില്ല. അടുത്ത തവണ പോകാൻ സന്നദ്ധത അറിയിക്കുന്നവരുടെ പണം കരുതൽ ധനമായി വോലറ്റിൽ സൂക്ഷിക്കും. ചെലവ് അടുത്ത വർഷം കൂടുതലെങ്കിൽ ബാക്കി തുക അപ്പോൾ അടച്ചാൽ മതിയാകും. 52,000 സീറ്റുകളാണ് ഇന്ത്യയിൽ നിന്ന് സ്വകാര്യ ഹജ് ഗ്രൂപ്പുകൾക്ക് അനുവദിച്ചിരുന്നത്. നിശ്ചിത സമയപരിധിക്കകം പണം അടച്ചില്ലെ ന്നു ചൂണ്ടിക്കാട്ടി സൗദി ഇതു റദ്ദാക്കി. ഇതിൽ 10,000 സീറ്റുകൾ മാത്രമാണു പിന്നീട് അനുവദിച്ചത്. ഇതോടെ, പണം അടയ്ക്കുന്ന തുൾപ്പെടെ എല്ലാ നടപടികളും പൂർത്തിയാക്കി കാത്തിരുന്നവർക്ക് ഇത്തവണ പോകാൻ കഴിയില്ലെ ന്ന സ്‌ഥിതിയായി. കോട്ട പുനഃസ്‌ഥാപിക്കുമെന്ന പ്രതീക്ഷ, നു സുക് പോർട്ടലിന്റെ പ്രവർത്തനം അവസാനിപ്പിച്ചതോടെ ഇല്ലാതായി.

26 കംബൈൻഡ് ഹജ് ഗ്രൂപ്പ്, ഓർഗനൈസർമാർ (സിഎച്ച്‌ജിഒ) വഴിയാണ് രാജ്യത്തുനിന്നുള്ള സ്വ കാര്യ ഹജ് യാത്ര ക്രമീകരിച്ചിരു ന്നത്. 2000 തീർഥാടകർ ഉൾപ്പെടു ന്നതാണ് ഒരു സിഎച്ച്ജിഒ. പണം അടയ്ക്കുന്നതുൾപ്പെടെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി യത് സിഎച്ച്ജിഒകൾ വഴിയാണ്. ഇവർ വഴി തന്നെയാകും പണം ഗ്രൂപ്പുകൾക്കു തിരിച്ചുനൽകുക. ഇന്ത്യയ്ക്കു പുറമേ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, ഈജിപ്ത്, തുർക്കി തുടങ്ങിയ രാജ്യങ്ങളുടെ കോട്ടയും സമയത്തു പണമടച്ചില്ലെന്നു ചൂണ്ടിക്കാട്ടി സൗദി വെട്ടിക്കുറച്ചിരുന്നു.

സ്വകാര്യ ക്വോട്ട സൗദി സർ ക്കാർ വെട്ടിയതോടെ സ്വകാര്യ ഹജ് ഗ്രൂപ്പുകൾ പ്രതിസന്ധിയിലായി. ഹജ് സർവീസിനു അനുമതിയുള്ള 98 ഗ്രൂപ്പുകളാണു കേരളത്തിലുള്ളത്. നേരത്തേ 12,000 സീറ്റുകളാണ് ഇവയ്ക്കു ലഭിച്ചിരുന്നത്. ക്വോട്ട സൗദി വെട്ടിയതോടെ ഇതു രണ്ടായിരത്തിൽ താഴെയായി. ഗ്രൂപ്പുകളിൽ ഭൂരിഭാഗത്തിന്റെ യും പ്രധാന വരുമാന മാർഗം ഹജ് തീർഥാടനമാണ്. പണം പൂർണമായി അടച്ചശേഷം യാത്ര മുടങ്ങിയത് ഇവയെ പ്രതിസന്ധിയിലാക്കും.

Previous Post Next Post