കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ക്രിയേറ്റീവ് ക്ലാസ്മുറികൾ കൂട്ടും ; 600 ആയി വർധിപ്പിക്കും


കണ്ണൂർ :- അടുത്ത അധ്യയന വർഷാരംഭത്തോടെ സംസ്‌ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ക്രിയേറ്റീവ് ക്ലാസുമുറികളുടെ ക്രിയേറ്റീവ് കോർണർ) എണ്ണം 600 ആയി വർധിപ്പിക്കും. നിലവിൽ 300 ക്രിയേറ്റീവ് കോർണറുകളാണുള്ളത്. വിജ്‌ഞാനവും തൊഴിലും രണ്ടായി കാണേണ്ടതില്ലെന്ന ബോധം യുപി വിദ്യാർഥികളിൽ സൃഷ്‌ടിക്കുക, നൈപുണ്യവിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്രിയേറ്റീവ് കോർണറുകൾ സ്‌ഥാപിച്ചത്. 

വയറിങ്, പ്ലമിങ്, വുഡ് ഡിസൈനിങ്, കളിനറി സ്കിൽസ്, കൃഷി, ഫാഷൻ ടെക്നോളജി, ഇലക്ട്രോണിക്സ്, കോമൺ ടൂൾസ് എന്നിവയിലാണ് വിദ്യാർഥികൾക്കു പരിശീലനം നൽകുന്നത്. സമഗ്രശിക്ഷാ കേരളയുടെ സ്‌റ്റാർസ് പദ്ധതിയിലൂടെ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ സഹകരണത്തോടെയാണ് ക്ലാസ്‌മുറികൾ സ്‌ഥാപിച്ചത്.

Previous Post Next Post