പ്ലസ് വൺ പ്രവേശനം ; ഇന്നലെ വരെ 77% പേരും അപേക്ഷ നൽകി


ഹരിപ്പാട് :- പ്ലസ്‌ൺ പ്രവേശനനടപടി തുടങ്ങി ആദ്യ മൂന്നുദിവസത്തിനകം എസ്എസ്എൽസി ജയിച്ചവരിൽ 77 ശതമാനവും അപേക്ഷിച്ചു. 3,28,004 കുട്ടികളാണ് വെള്ളിയാഴ്ച രാത്രി വരെ അപേക്ഷിച്ചത്. ഇത്തവണ കേരള സിലബസിൽ പത്താം ക്ലാസ് ജയിച്ചവർ 4,24,583 ആണ്. മറ്റുവിഭാഗങ്ങളിൽ നിന്നുള്ള അപേക്ഷകൾ ഉൾപ്പെടെ ആകെ ലഭിച്ചത് 3,48,391 അപേക്ഷകളാണ്. 20 വരെ അപേക്ഷ സ്വീകരിക്കും.

2008-09 അധ്യയനവർഷമാണ് ഹയർസെക്കൻഡറി പ്രവേശനത്തിന് ഏകജാലക സംവിധാനം തുടങ്ങിയത്. ഇതിനുശേഷം ആദ്യമായാണ് ചുരുങ്ങിയ ദിവസങ്ങൾക്കകം ഇത്രയും പേർക്ക് അപേക്ഷിക്കാനായത്. മുൻപ് ആദ്യദിവസങ്ങളിൽ അപേക്ഷ നൽകൽ പൂർത്തിയാക്കാനാകാതെ കുട്ടികൾ ബുദ്ധിമുട്ടിയിരുന്നു. കഴിഞ്ഞവർഷം മുതൽ ഉയർന്നശേഷിയുള്ള സെർവർ ഏർപ്പെടുത്തിയതു നേട്ടമായി.

വെള്ളിയാഴ്ച രാത്രിവരെ സിബിഎസ്ഇ സിലബസ് പഠിച്ചവരിൽനിന്ന് 14,759 അപേക്ഷ ലഭിച്ചു. ഐസിഎസ്ഇക്കാരുടെ 1,675 അപേക്ഷയുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് പത്താംക്ലാസ് യോഗ്യത നേടിയവരും മുൻവർഷങ്ങളിൽ എസ്എസ്എൽസി ജയിച്ച വരും ഉൾപ്പെടെ 3,953 കുട്ടികളും അപേക്ഷ നൽകി.

പട്ടികവർഗ വികസനവകുപ്പ് നിയന്ത്രണത്തിലുള്ള 14 മോഡൽ റെസിഡെൻഷ്യൽ ഹയർസെക്കൻഡറി സ്കൂളുകളുകളിലെയും പട്ടികജാതി വികസനവ കുപ്പിന്റെ ആറ് മോഡൽ റെസിഡെൻഷ്യൽ സ്കൂളുകളിലെയും പ്രവേശനം ഏകജാലകം വഴി പ്രത്യേകമായാണ് നടത്തുന്നത്. വെള്ളിയാഴ്ച വൈകുന്നേരം വരെ ഈ വിഭാഗത്തിലേക്കു ലഭിച്ചിരിക്കുന്നത് 166 അപേക്ഷകളാണ്.

Previous Post Next Post