കോവളത്ത് അതിഥി തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു


കോവളം :- തിരുവനനന്തപുരത്ത് അതിഥി തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു. ബംഗാൾ സ്വദേശി അലോക് ദാസ്(35) ആണ് മരിച്ചത്. കോവളം ജഗ്ഷന് സമീപത്തുള്ള വാടക കെട്ടിടത്തിലാണ് അലോക് ദാസ് താമസിച്ചിരുന്നത്. വ്യാഴാഴ്ച രാത്രി വീടിന് പുറത്തിറങ്ങി തിരികെ കയറുന്നതിനിടെയാണ് ഇയാളെ പാമ്പ് കടിച്ചത്.

കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ അലോക് ദാസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ കോവളം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അവിവാഹിതനാണ് അലോക് ദാസ്. മതദേഹം തിരുവനന്തപരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Previous Post Next Post