റെഡ്സ്റ്റാർ കണ്ണാടിപ്പറമ്പ് സംഘടിപ്പിക്കുന്ന ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഫൈനൽ മത്സരം നാളെ


കണ്ണാടിപ്പറമ്പ് :- റെഡ്സ്റ്റാർ കണ്ണാടിപ്പറമ്പ് അമ്പല മൈതാനിയിൽ സംഘടിപ്പിക്കുന്ന രണ്ടാമത് ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരം നാളെ മേയ് 11 ഞായറാഴ്ച നടക്കും.

വെള്ളിയാഴ്ച നടന്ന വാശിയേറിയ സെമിഫൈനൽ മത്സരത്തിൽ സെലക്ടഡ് കണ്ണപുരം 3-2 ന് ഏച്ചൂർ സ്പോർട്ടിങ്ങിനെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ സെലക്ടഡ് കണ്ണപുരം- അവിഗോഗ്രാഫിക്സ് ഏഴിലോട് റെഡ്സ്റ്റാർ കടന്നപ്പള്ളിയുമായി മത്സരിക്കും.

Previous Post Next Post