പരിയാരം :- പരിയാരം മെഡിക്കൽ കോളേജിൽ ഭാര്യയുടെ പ്രസവ ശുശ്രൂഷയുമായി ബന്ധപ്പെട്ട് കൂട്ടിന് വന്ന ഭർത്താവ് എട്ടാം നിലയിലെ ബാത്റൂമിൽ കുളിക്കാൻ കയറിയപ്പോൾ കുഴഞ്ഞുവീണു മരിച്ചു. കാഞ്ഞിരോട് തലമുണ്ട ബൈത്തുൽ ഇസ്സത്തിൽ സാദിഖ് സി (48) ആണ് മരണപ്പെട്ടത്.
ഇന്നലെ രാത്രി 8.30 മണിയോടെയാണ് സംഭവം. കൂർഗിലെ സിദ്ധാപുരത്ത് ബസ്റ്റാൻഡിലെ വ്യാപാരിയാണ്. മൃതദേഹം പരിയാരം മോർച്ചറിയിലേക്ക് മാറ്റി. കബറടക്കം പിന്നീട് നടക്കും.
ഭാര്യ : റസിയ
മക്കൾ : സഹൽ, ഷസ്സിൻ, അജവ