വി ടി അബൂബക്കർ- സത്താർ അനുസ്മരണ പ്രാർത്ഥനാ സദസ്സ് സംഘടിപ്പിച്ചു

 പാമ്പുരുത്തി:-കഴിഞ്ഞദിവസം നിര്യാതരായ പാമ്പുരുത്തിയിലെ സജീവ മുസ് ലിം ലീഗ് പ്രവർത്തകരായ വി ടി അബൂബക്കർ, വി കെ അബ്ദുൽ സത്താർ എന്നിവർക്ക് വേണ്ടിയുള്ള പ്രത്യേക അനുസ്മരണ പ്രാർത്ഥനാ സദസ്സ് പാമ്പുരുത്തി ബാഫഖി സൗധത്തിൽ സംഘടിപ്പിച്ചു 

  പാമ്പുരുത്തി ശാഖാ മുസ് ലിം ലീഗ് സംഘടിപ്പിച്ച ചടങ്ങ് ശാഖാ പ്രസിഡണ്ട്  എം ആദം ഹാജിയുടെ അധ്യക്ഷതയിൽ മുസ് ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് എം മമ്മു മാസ്റ്റർ അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു. എം ഹനീഫ് ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി. മുസ് ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, എം പി അബ്ദുൽ ഖാദർ സംസാരിച്ചു. മുസ് ലിം ലീഗ് പാമ്പുരുത്തി ശാഖ ജനറൽ സെക്രട്ടറി കെ പി അബ്ദുൽസലാം സ്വാഗതം പറഞ്ഞു. അബൂബക്കർ വി. ടി, കെ സി മുഹമ്മദ്‌ കുഞ്ഞി, സി കെ അബ്ദുൽ റസാക്ക്, വി ടി ആരിഫ് തുടങ്ങിയവർ നേതൃത്വം നൽകി

Previous Post Next Post