കണ്ണൂർ:- വാഹനങ്ങൾക്ക് മുകളിൽ മരം പൊട്ടിവീണു. കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിന് സമീപമാണ് വാഹനങ്ങൾക്ക് മുകളിൽ മരം പൊട്ടിവീണത്. മൂന്ന് ഓട്ടോറിക്ഷകൾക്കും ഒരു കാറിനും കേടുപാടുകൾ പറ്റി അപകടത്തിൽ ആർക്കും പരിക്കില്ല. ഫയർഫോഴ്സസ് സ്റ്റേഷൻ ഓഫീസർ ടി അജയന്റെ നേതൃത്വത്തിൽ മരം മുറിച്ചു മാറ്റി.