കടൂറിൽ കൊടുവള്ളി ബാലൻ അനുസ്മരണം സംഘടിപ്പിച്ചു

 


മയ്യിൽ:-കടൂറിൽ സിപിഐഎം നേതൃത്വത്തിൽ കൊടുവള്ളി ബാലൻ അനുസ്മരണം സംഘടിപ്പിച്ചു.സംസ്ഥാന കമ്മിറ്റിയംഗം എം പ്രകാശൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എ പി സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു.

മയ്യിൽ ഏരിയ സെക്രട്ടറി എൻ അനിൽ കുമാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ സി പി നാസർ, കെ ബൈജു, ലോക്കൽ സെക്രട്ടറി കെ കെ റിജേഷ് എന്നിവർ സംസാരിച്ചു.ബ്രാഞ്ച് സെക്രട്ടറി വി സന്തോഷ് സ്വാഗതവും ലോക്കൽ കമ്മിറ്റി അംഗം കെ ഷിബിൻ നന്ദിയും പ്രകാശിപ്പിച്ചു.

തുടർന്ന് ബാലസംഘം ബാലോത്സവവും വേനൽതുമ്പികൾ കലാജാഥയും അരങ്ങേറി.

Previous Post Next Post