സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഇനി എല്ലാ മാസവും ക്ലാസ് പരീക്ഷകൾ നടത്തും


തിരുവനന്തപുരം :- വിദ്യാഭ്യാസ കലണ്ടർ പരിഷ്കരണ വിദഗ്‌ധസമിതിയുടെ ശുപാർശ അംഗീകരിച്ചാൽ സ്‌കൂളിൽ ഇനി എല്ലാ മാസവും ക്ലാസ് പരീക്ഷ വരും. ഓണക്കാലത്ത് പാദവാർഷികം, ക്രിസ്മസ്‌വേളയിൽ അർധവാർഷികം, മാർച്ചിൽ വാർഷികം എന്നിങ്ങനെ മൂന്നുപരീക്ഷകളാണ് നിലവിലുള്ളത്. പകരം, ഒക്ടോബറിൽ അർധവാർഷികവും മാർച്ചിൽ വാർഷികവുമെന്ന നിലയിൽ രണ്ടാക്കാനാണ് ശുപാർശ. പരീക്ഷകൾ അധ്യയനദിനങ്ങൾ കവരുന്നത് ഒഴിവാക്കാനാണ് ഈ നിർദേശം.

പരീക്ഷകൾക്കപ്പുറം, കുട്ടിയെ സമഗ്രമായി വിലയിരുത്താനുള്ള മൂല്യനിർണയത്തിൽ ഊന്നാനാ ണ് പുതിയ പാഠ്യപദ്ധതിരേഖ യിലെ നിർദേശം. സമഗ്രഗുണ മേന്മാ വിദ്യാഭ്യാസത്തിനായിഎല്ലാമാസവും ക്ലാസ്‌പരീക്ഷ നടത്തി പഠനനിലവാരം ഉറപ്പാ ക്കും. എസ്‌സിഇആർടി തയ്യാ റാക്കുന്ന ചോദ്യബാങ്കിൽനിന്നു ള്ള ചോദ്യാവലി ഉപയോഗിച്ചാവും പരീക്ഷ.

അർധവാർഷികപരീക്ഷ നട ക്കുന്ന ഒക്ടോബറും വാർഷിക പരീക്ഷയുള്ള മാർച്ചും ഒഴികെ അധ്യയനവർഷത്തിൽ എട്ടു മാസവും ക്ലാസ്പരീക്ഷയുണ്ടാവും. ഫലത്തിൽ അധ്യയന വർഷത്തിൽ 10 പരീക്ഷകൾ നടക്കും. കഴിഞ്ഞവർഷം ശനിയാഴ്ച കൾ പ്രവൃത്തിദിനമാക്കിയ വി ദ്യാഭ്യാസ കലണ്ടർ വിവാദമായ പ്പോൾ ഹൈക്കോടതി ഇടപെ ട്ടിരുന്നു. ശനിയാഴ്ച പ്രവൃത്തിദി നമാക്കിയത്, പ്രതിപക്ഷസംഘ ടനയായ കെപിഎസ്‌ടിഎയു ടെ ഹർജി പരിഗണിച്ച് കോടതി റദ്ദാക്കി. നിശ്ചിത അധ്യയനം ഉറ പ്പാക്കുന്ന വിദ്യാഭ്യാസ കലണ്ടർ തയ്യാറാക്കാൻ സർക്കാറിനോട് ആവശ്യപ്പെട്ടു.

തുടർന്നാണ് സർക്കാർ, വിദഗ്ധസമിതി രൂപവത്കരിച്ചത്. അധ്യാപകരുടെ അഭിപ്രായം മാനിച്ച്, ശനിയാഴ്ച പ്രവൃത്തിദി നം വേണ്ടെന്നാണ് സമിതിയു ടെ നിലപാട്. പകരം, അധ്യയ നം ഉറപ്പാക്കാൻ ഹൈസ്‌കൂൾ സമയം അരമണിക്കൂർ കൂട്ടാനുള്ള മാർഗങ്ങൾ നിർദേശിച്ചിട്ടുണ്ട്

Previous Post Next Post