മട്ടന്നൂർ :- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഹജ്ജ് ക്യാംപ് ഉദ്ഘാടനം നാളെ വൈകിട്ട് 3ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിമാനത്താവളത്തിൽ നിർമിക്കുന്ന ഹജ് ഹൗസിൻ്റെ തറക്കല്ലിടൽ കർമവും മുഖ്യമന്ത്രി നിർവഹിക്കും.
കേരളത്തിൽ നിന്നുള്ള 4825 പേരും കർണാടകയിൽ നി ന്നുള്ള 73 പേരും മാഹിയിൽ നിന്നുള്ള 31 പേരും അടക്കം 4929 തീർഥാടകരാണ് കണ്ണൂരിൽ നിന്ന് പുറപ്പെടുന്നത്. 11ന് രാവിലെ 4 മണിക്കാണ് കണ്ണൂരിൽ നിന്നുള്ള ആദ്യ ഹജ് വിമാനം പുറപ്പെടുക. ആദ്യദിനം പുറപ്പെടുന്ന തീർഥാടകർ 10ന് രാവിലെ 10 മണിക്ക് റിപ്പോർട്ട് ചെയ്യണം. ക്യാംപ് നടക്കുന്ന കാർഗോ കെട്ടിടത്തിന് സമീപത്താണ് ഉദ്ഘാടന വേദി ഒരുക്കിയിരിക്കുന്നത്.