പ്ലസ് വൺ പ്രവേശനം ; ട്രയൽ അലോട്മെന്റ് പരിശോധിക്കാനും തിരുത്താനും അവസരം ഇന്ന് വൈകുന്നേരം വരെ


ഹരിപ്പാട് :- പ്ലസ് വൺ പ്രവേശനത്തിനു മുന്നോടിയായി അപേക്ഷകർക്ക് ട്രയൽ അലോട്മെന്റ് പരിശോധിക്കാനും തിരുത്താനും ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിവരെ സമയം ലഭിക്കും. 24-നാണ് ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചത്. ജൂൺ രണ്ടിനു പ്രവേശനം സാധ്യമാകും വിധം ആദ്യ അലോട്മെന്റ് പ്രസിദ്ധപ്പെടുത്തും. 18-ന് പ്ലസ് വൺ ക്ലാസ് തുടങ്ങും. അപേക്ഷ നൽകുന്നതിന്റെ ഭാഗമായി കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാൻ നൽകിയ വിവരങ്ങളിൽ പേരു മാത്രമേ തിരുത്താൻ അനുമതിയുള്ളൂ.വിലാസം, ജാതി, ബോണസ് പോയിന്റിന് അർഹമാകുന്ന മറ്റു വിവരങ്ങൾ തുടങ്ങിയ വയിൽ പിശകുണ്ടെങ്കിൽ തിരുത്താനുള്ള അവസാന അവസരമാണിത്. അപേക്ഷയിൽ അവകാശപ്പെടുന്ന യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസൽ പ്രവേശന സമയത്ത് ഹാജരാക്കണം. ഇതിനു കഴിയില്ലെങ്കിൽ ബന്ധപ്പെട്ട വിവരങ്ങൾ തിരുത്തേണ്ടതാണ്.

സ്പോർട്‌സ് ക്വാട്ട പ്രവേശനത്തിനു വ്യാഴാഴ്ച വരെ അപേക്ഷിക്കാം. ജൂൺ മൂന്നിനാണ് ആദ്യ അലോട്മെൻ്റ്. എയ്ഡഡ് സ്കൂളുകളിൽ കമ്യൂണിറ്റി ക്വാട്ട അപേക്ഷ വ്യാഴാഴ്ച മുതൽ വിതരണം ചെയ്യാനാണ് ഹയർസെക്കൻഡറി വകുപ്പ് നിർദേശിച്ചിരിക്കുന്നത്. ജൂൺ 10 മുതലാണു പ്രവേശനം. പട്ടികവർഗ, പട്ടികജാതി വികസന വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള 20 മോഡൽ റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്കൂളുകളിലേക്കുള്ള പ്രവേശന നട പടിയും ഏകജാലകം വഴിയാണ്. ട്രയൽ അലോട്മെന്റ് ബുധനാഴ്ച വൈകുന്നേരം അഞ്ചു വരെ പരിശോധിക്കാം. ജൂൺ മൂന്നിനാണ് ആദ്യ അലോട്മെന്റ്.

Previous Post Next Post