ചേലേരി :- ചേലേരി മദ്റസതു മുനാ ഹയർസെക്കൻഡറി യുടെ ആഭിമുഖ്യത്തിൽ "നന്മയിൽ കൂട്ടുകൂടാം ലഹരിയെ മറി കടക്കാം" ചങ്ങാത്തം എസ് ബി എസ് സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. രിഫാഈ കൺവെൻഷൻ സെന്ററിൽ നടന്ന ക്യാമ്പിൽ ഇസ്‌ലാമിക ക്ലാസ്സുകൾ, നൈതിക പാഠങ്ങൾ, പ്രശ്നപരിഹാര സെഷനുകൾ, വായനാശീലം വളർത്തുന്ന പരിപാടികൾ, കളികൾ, ഗ്രൂപ്പ് ചർച്ചകൾ എന്നിവയിലൂടെ കുട്ടികൾക്ക് വ്യത്യസ്ത അനുഭവങ്ങൾ ലഭിച്ചു. ശിഷ്യരുടെയും അധ്യാപകരുടെയും ഇടയിൽ സഹകരണം, സ്നേഹം, ആത്മീയത എന്നീ മൂല്യങ്ങൾ ശക്തിപ്പെടുത്താൻ ക്യാ മ്പ് സഹായിച്ചു. കണ്ണൂർ പ്രസ് ക്ലബ്ബ് സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു.
എസ്എസ്എൽസി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവിതരണം കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ മജീദ് നിർവഹിച്ചു. വിവിധ സെഷനുകൾക്ക് മുഹമ്മദ് സഅദി അൽ ഹാദിപാപ്പിനിശ്ശേരി, അബ്ദുറഹ്മാൻ ഫാളിൽ മിസ്ബാഹി വെളുത്തപൊയ്യ, മുഹമ്മദ് സൽമാൻ അദനി വെന്നിയൂർ നേത്യ ത്വം നൽകി. സയ്യിദ് അബ്ദുറഹ്മാൻ ജമലുല്ലൈലി അസ്സഖാഫി അധ്യക്ഷത വഹിച്ചു.
എസ് വൈ എസ് ജില്ല സാംസ്കാരികം ഡയറക്ടറേറ്റ് അംഗംഅഷ്റഫ് ചേലേരി, കൊളച്ചേരി പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് പി ഇസ്മായിൽ, ദളിത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് ദിനേശൻ ചേലേരി,സിപിഎം ചേലേരി ലോക്കൽ കമ്മറ്റി അംഗംകെ എം സി ഫൈസൽ ചേലേരി , എ പി ഹനീഫ,പി മുസ്തഫ ഹാജി, എം മുസ്തഫ ഹാജി, എം അബൂബക്കർ ഹാജി , വി പി അബ്ദുല്ല ഹാജി, ബി സിദ്ധിഖ് എന്നിവർ പങ്കെടുത്തു. വാദി രിഫാഈ എഡ്യുക്കേണൽ സെന്റർ ജനറൽ സെക്രട്ടറി പി മുസ്തഫ സഖാഫി സ്വാഗതം പറഞ്ഞു.