തിരുവനന്തപുരം :- സംസ്‌ഥാനത്തെ 315 സബ് റജിസ്ട്രാർ ഓഫീസുകളും ഇന്നുമുതൽ ഓൺലൈൻ പേയ്മെന്റ് സംവിധാനത്തിലേക്കു മാറുന്നു. യുപിഐ, ഡെബിറ്റ് / ക്രെഡിറ്റ് കാർഡുകൾ, നെറ്റ് ബാങ്കിങ് സംവിധാനങ്ങൾ വഴി ഇനി വിവിധ ഇടപാടുകൾക്കുള്ള പണമടയ്ക്കാം.
ഇതിനായുള്ള ഇ- പോസ് യന്ത്രങ്ങൾ എല്ലാ ഓഫിസുകളിലും സ്ഥാപിച്ചിട്ടുണ്ട്. ആധാരം റജിസ്ട്രേഷൻ, ബാധ്യതാ സർട്ടിഫിക്കറ്റ്, ചിട്ടി റജിസ്ട്രേഷൻ, ഫയലിങ് ഷീറ്റിന്റെ ജിഎസ്ടി, സ്പെഷൽ മാര്യേജ് ആക്ട് പ്രകാരമുള്ള റജിസ്ട്രേഷൻ തുടങ്ങിയവയ്ക്ക് ഇനി ഇപ്രകാരം ഫീസ് അടയ്ക്കാം.