പെരുമാച്ചേരി :- ഇന്ന് ഉച്ചയോടെയുണ്ടായ ശക്തമായ കാറ്റിൽ പെരുമാച്ചേരിയിൽ വീടിന് മുകളിൽ തെങ്ങ് പൊട്ടിവീണു. കാട്ടിലെ പീടിക്യ്ക്ക് സമീപത്തെ മൂലയിൽ നാരായണന്റെ വീടിന് മുകളിലാണ് തെങ്ങ് വീണത്. പെരുമാച്ചേരിയിലെ എ.കെ കുഞ്ഞിരാമന്റെ വീടിനു സമീപം പ്ലാവ് ഇലക്ട്രിക് ലൈനിന്റെ മുകളിൽ പൊട്ടിവീണു. വലിയ അപകടം ഒഴിവായി.