അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ മയ്യിൽ ഏരിയാ കമ്മിറ്റി കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു


മയ്യിൽ :- വർഗീയതക്കും സാമൂഹ്യ ജീർണ്ണതക്കുമെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ മയ്യിൽ ഏരിയാ കമ്മിറ്റി കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു. കൊളച്ചേരി വില്ലേജിൽ പെരുമാച്ചേരി CRC ക്ക് സമീപം ജാഥ സമാപിച്ചു. 

ചെണ്ടമേളത്തിൻ്റെയും മുത്തുക്കുടയുടെയും അകമ്പടിയോടെ ജാഥയ്ക്ക് സ്വീകരണം നൽകി. തുടർന്ന് നടന്ന സമാപന പൊതുയോഗം അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.കെ ശ്യാമള ടീച്ചർ ഉദ്ഘാടനം ചെയ്തു. ഇ.വി ശ്രീലത അധ്യക്ഷത വഹിച്ചു. ജാഥാ ലീഡർ കെ.പി രാധ , മാനേജർ പി.ശാന്തകുമാരി, കെ.വസന്തകുമാരി, എം.വി സുശീല, കെ.പി രേഷ്മ തുടങ്ങിയവർ സംസാരിച്ചു.




Previous Post Next Post