കൊളച്ചേരി :- SDPI കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രവത്തക കൺവെൻഷൻ സംഘടിപ്പിച്ചു. ചേലേരിമുക്കിലെ കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടി കണ്ണൂർ ജില്ലാ സെക്രട്ടറി ഷഫീക് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ബദുറുന്റെ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി മുസ്തഫ കേളോത്ത് ആശംസയർപ്പിച്ച് സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ജാഫർ ചേലേരി സ്വാഗതവും പഞ്ചായത്ത് കമ്മിറ്റി അംഗം ഷൗക്കത്ത് നന്ദിയും പറഞ്ഞു.