കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് മയക്കുമരുന്നുമായി രണ്ട് പേർ അറസ്റ്റിൽ

 


കണ്ണൂർ:- കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് മയക്കുമരുന്നുമായി രണ്ട് പേർ അറസ്റ്റിൽ.ഏഴ് ഗ്രാമോളം എംഡിഎംഎയുമായി കൊളച്ചേരി സ്വദേശി കെ പി സജ്‌ഫീർ, തലശ്ശേരി സ്വദേശി എ റിയാസ് എന്നിവരാണ് പിടിയിലായത്.

കണ്ണൂർ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ പി പി സുഹൈലിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പ്രതികളെ പിടികൂടിയത്.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അരുൺ അശോകിൻ്റെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തു

Previous Post Next Post