മലപ്പട്ടം :- ഒരു വർഷമായി സംഘടിപ്പിച്ചുവന്നിരുന്ന ചൂളിയാട് എ.എൽ.പി സ്കൂൾ ശതാബ്ദി ആഘോഷം സമാപിച്ചു. സമാപന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മലപ്പട്ടം ഗ്രാമപഞ്ചായത്ത് മെമ്പർ എ.കെ സതി അധ്യക്ഷയായി. ഹെഡ്മിസ്ട്രസ് പി.എസ് ദിവ്യ റിപ്പോർട്ട് അവതരിപ്പിച്ചു. എം.കെ ഉണ്ണികൃഷ്ണൻ മാസ്റ്റർ, കെ.കെ ഗോപാലൻ, പി.പി ലക്ഷ്മണൻ, സന്തോഷ് കെ.വി, ഇ.പി ഷഫീന എന്നിവർ സംസാരിച്ചു. കെ.കെ സുധാകരൻ സ്വാഗതവും പി.പി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
തുടർന്ന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികളും അരങ്ങേറി. ശിവദാസ് മട്ടന്നൂരും സംഘവും നയിച്ച കോമഡി ഷോയും ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം വിദ്യാഭ്യാസ മന്ത്രി വിശിവൻകുട്ടി ഉദ്ഘാടനം ചെയ്ത ശതാബ്ദി ആഘോഷങ്ങളിൽ വൈവിധ്യമാർന്ന പത്തോളം പരിപാടികൾ ഇതിനകം സംഘടിപ്പിച്ചു. ശതാബ്ദി സ്മാരകമായി പണിയുന്ന ഇരു നില ഹൈടെക് കെട്ടിടം നിർമ്മാണത്തിന്റെ അന്തിമഘട്ടത്തിലുമാണ്.