ശ്രദ്ധിക്കൂ... പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ നൽകാനുള്ള അവസാന ദിനം നാളെ


തിരുവനന്തപുരം :- ഹയർ സെക്കണ്ടറി ഒന്നാം വർഷ പ്രവേശനം ഓൺലൈൻ അപേക്ഷാസമർപ്പണം നാളെ (20/05/2025) വൈകിട്ട് 5 മണി വരെയാണെന്ന് വിദ്യാഭ്യാസ മന്ത്രി. മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിലേയ്ക്കുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണവും നാളെ വൈകിട്ട് 5 മണി വരെയാണ്. ഇത്തരത്തിൽ ലഭിക്കുന്ന അപേക്ഷകളിൽ സാധുതയുള്ള അപേക്ഷകൾ പരിഗണിച്ചു കൊണ്ടുള്ള ട്രയൽ അലോട്ട്മെന്റ് 2025 മെയ്‌ 24 ന് വൈകിട്ട് 4 മണിക്ക് പ്രസിദ്ധീകരിക്കുന്നതാണെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. 


Previous Post Next Post