മയ്യിൽ :- ചാലഞ്ചേഴ്സ് മയ്യിൽ സംഘടിപ്പിക്കുന്ന സ്വർണ്ണക്കപ്പ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ഇന്നലെ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മേഴ്സി ഹോളിഡേഴ്സ് മയ്യിൽ, കടമ്പേരി ബ്രദേഴ്സ് കടമ്പേരിയെ മൂന്ന് ഗോളിന്ന് പരാജയപ്പെടുത്തി. കളിയിലെ മികച്ച കളിക്കാരനായി മേഴ്സി ഹോളിഡേഴ്സ് മയ്യിലിന്റെ അനുരാജിനെ തിരഞ്ഞെടുത്തു.
ഇന്ന് മേയ് 11 ഞായറാഴ്ച്ച നടക്കുന്ന മൂന്നാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ റെയിൻബോ കടമ്പൂർ , എഫ് സി പയ്യന്നൂരിനെ നേരിടും .