DYFI, ബാലസംഘം കോയ്യോട്ടുമൂല യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദനസദസ്സ് സംഘടിപ്പിച്ചു


കുറ്റ്യാട്ടൂർ :- DYFI, ബാലസംഘം കോയ്യോട്ടുമൂല യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദന സദസ് സംഘടിപ്പിച്ചു. SSLC, പ്ലസ് ടു ഉന്നത വിജയികളെയും USS കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും മികച്ച മാധ്യമ പുരസ്കാരം ലഭിച്ച സജീവ് അരിയേരിയെയും അനുമോദിച്ചു.

മയ്യിൽ ബ്ലോക്ക് പ്രസിഡന്റ് ജിതിൻ കെ.സി ഉദ്ഘാടനവും വിജയികൾക്കുള്ള മൊമെന്റോ വിതരണവും നിർവഹിച്ചു. കെ.പി ബാബു അധ്യക്ഷത വഹിച്ചു. DYFI ബാലസംഘം യൂണിറ്റ് സെക്രട്ടറി അഭിനന്ദ്.കെ സ്വാഗതം പറഞ്ഞു. DYFI കെ.റിജേഷ്, അനിൽകുമാർ.വി, സൗരവ് കൃഷ്ണ, അബൂബക്കർ കെ.സി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.






Previous Post Next Post