KS & AC സുവർണജൂബിലി സാംസ്കാരികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സാഹിതീയം ലിറ്റററി ഫെസ്റ്റിന് അപേക്ഷ ക്ഷണിച്ചു


കരിങ്കൽക്കുഴി :- കെ.എസ് & എ.സി സുവർണജൂബിലി സാംസ്കാരികോത്സവത്തിൻ്റെ ഭാഗമായി മെയ് 18 ന് സംഘടിപ്പിക്കുന്ന സാഹിതീയം ലിറ്റററി ഫെസ്റ്റിൽ പങ്കെടുക്കുന്നതിന് എഴുത്തുകാർ വായനക്കാർ, സാഹിത്യ വിദ്യാർഥികൾ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മേയ് 18 ന് രാവിലെ 9 ന് കരിങ്കൽക്കുഴി തിലക് പാർക്കിൽ 'തിരൂർ തുഞ്ചൻപറമ്പ് മലയാള സർവകലാശാലയിലെ എഴുത്തച്ഛൻ പഠന സ്കൂൾ ഡയരക്ടർ ഡോ:അനിൽ ചേലേമ്പ്ര ഉദ്ഘാടനം ചെയ്യും. 

പ്രശസ്ത എഴുത്തുകാരുമായി മുഖാമുഖം, സംവാദം, രചനകളെ വിലയിരുത്തൽ, കഥ - കവിത അവതരണങ്ങൾ തുടങ്ങിയവ നടക്കും. എഴുത്തുകാരായ വീരാൻകുട്ടി, രമേശൻ ബ്ലാത്തൂർ, താഹ മാടായി, അമൃത കേളകം, ഈയ്യ വളപട്ടണം, ഡോ. ശ്യാം കൃഷ്ണൻ, സരിത കെ.വി, ഒ.എം രാമകൃഷ്ണൻ, എ.എം ബാലകൃഷ്ണൻ തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. 

ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ പറയുന്ന വാട്സാപ്പ് നമ്പരിൽ പേര്, വിലാസം അയച്ചു രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷൻ ഫീസ്100 രൂപ. വൈകുന്നേരം 4 മണിക്ക് ക്യാമ്പിന്  സമാപനമാകും. ക്യാമ്പംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നോവലിസ്റ്റ് രമേശൻ ബ്ലാത്തൂർ നിർവഹിക്കും. അധ്യാപികയും സാംസ്കാരിക പ്രവർത്തകയുമായ നമിത എൻ.സി ആണ് ക്യാമ്പ് ഡയരക്ടർ. രജിസ്ട്രേഷന് 9947994307 എന്ന വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടുക.

Previous Post Next Post