കൊളച്ചേരി :- പാടിക്കുന്ന് രക്തസാക്ഷി സ്മാരക പഠന ഗവേഷണ കേന്ദ്രത്തിൻ്റെ ലോഗോ ഗവേഷണ കേന്ദ്രം പ്രസിഡൻ്റ് എം.ദാമോദരന് കൈമാറിക്കൊണ്ട് സിപിഐ (എം) കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ ഗോവിന്ദൻ മാസ്റ്റർ പ്രകാശനം ചെയ്തു. എറണാകുളം തൃപ്പുണിത്തറ സ്വദേശിയും വാട്ടർ അതോറിറ്റി ജീവനക്കാരനുമായ പി.വി ഉണ്ണികൃഷ്ണൻ രൂപകല്പന ചെയ്ത ലോഗോയാണ് ചിത്രകാരൻ വർഗീസ് കളത്തിൽ ചെയർമാനായ ജൂറി തെരെഞ്ഞടുത്തത്.
CPI(M) കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം കെ.സി ഹരികൃഷ്ണൻ , മയ്യിൽ ഏരിയാ സെക്രട്ടറി എൻ.അനിൽ കുമാർ, കൊളച്ചേരി ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര , CPI മയ്യിൽ മണ്ഡലം സെക്രട്ടറി കെ.വി ഗോപിനാഥ്, കൊളച്ചേരി ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.രാമകൃഷ്ണൻ, എ.കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.