തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായി SSLC, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനം മേയ് 25 ന്


തളിപ്പറമ്പ് :- എം.വി ഗോവിന്ദൻ മാസ്റ്റർ എം.എൽ.എയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായുള്ള വിജയത്തിളക്കം 2025 എസ്‌.എസ്‌.എൽ.സി, പ്ലസ്ടു ഉന്നത വിജയികൾക്കുള്ള അനുമോദനം ഗവ.എൻജിനീയറിങ് കോളേജ് ഓഡിറ്റോറിയത്തിൽ മെയ് 25 ന് 3.00 മണിക്ക് നടക്കും. പരിപാടിയിൽ ദിവ്യ എസ്‌ അയ്യർ ഐ.എ.എസ്‌ മുഖ്യാധിതിയാകും.

തളിപ്പറമ്പ് മണ്ഡലത്തിലെ സ്കൂളിൽ നിന്നും എസ്‌ എസ്‌ എൽ സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയവർ മേയ് 18 ന് ഉച്ചയ്ക്ക് 2 മണിക്ക് മുൻപായും പ്ലസ് ടു, വി എച്ച് എസ്‌ ഇ പരീക്ഷയിൽ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങിയവർ മേയ് 22 ന് വൈകീട്ട് 5 മണിക്ക് മുൻപായി അതത് സ്കൂളുകൾ വഴിയും തളിപ്പറമ്പ് മണ്ഡലത്തിൽ താമസിച്ച് മണ്ഡലത്തിനു പുറത്തുള്ള സ്കൂളുകളിൽ പഠിച്ചവർ ഫോട്ടോയും മാർക്ക്ലിസ്റ്റിന്റെ പകർപ്പും വിലാസവും സഹിതം വാർഡ് മെമ്പറുടെ സാക്ഷ്യപത്രം കൂടി ചേർത്ത് മേൽ പറഞ്ഞ തീയ്യതികൾക്കുള്ളിൽ എം എൽ എ ഓഫീസിൽ നൽകണം.

ഫോൺ: 04602 201010

Previous Post Next Post